ലോക വിനോദ സഞ്ചാരദിനത്തിന്റെ ഭാഗമായി നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ്,ലോകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പ്രദർശനം,വളന്റിയർമാർ നടത്തിയ വിനോദസഞ്ചാര അനുഭവങ്ങൾ പങ്കുവെക്കൽ തുടങ്ങിയവ നടന്നു.