നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദാദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സൗഹൃദ ക്ലബ് കോ - ഓർഡിനേറ്റർ കൃഷ്ണപ്രിയ പി.കെ,അധ്യാപകരായ സിന്ധു നാരായൺ എം,സന്ദീപ് അലക്സ് വിദ്യാർത്ഥിയായ നിരഞ്ജന എം എന്നിവർ സംസാരിച്ചു.ജീവിത നൈപുണികളെ അവലംബിച്ച് ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ സ്കിറ്റുകൾ അവതരിപ്പിച്ചു.തെരഞ്ഞെടുത്ത സ്കിറ്റുകൾക്കുള്ള സമ്മാന വിതരണവും നടന്നു.