2022 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 16 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

22 December 2019

NSS സപ്തദിന ക്യാമ്പ് 2019-20 ആരംഭിച്ചു

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഗാന്ധിസ്മൃതി@150 എസ്.ജെ.യുപി സ്കൂൾ പുലിക്കുരുമ്പയിൽ ആരംഭിച്ചു.നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ബാലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഫാ. നോബിൾ ഓണംകുളം,നടുവിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ കെ മുഹമ്മദ് കുഞ്ഞി,ഷൈനി തോമസ്,സ്കൂൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ,എസ്.ജെ.യു.പി സ്കൂൾ പിടിഎ പ്രസിഡൻറ് സിബി ഇ.ജെ,എസ്.ജെ  ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ജോസഫ് കുന്നേൽ,നടുവിൽ HSS എംപിടിഎ പ്രസിഡൻറ് പി.ബി രാജിശ്രീ,നടുവിൽ HSS സ്റ്റാഫ് സെക്രട്ടറി ദിലീപ് കുമാർ എൻ.എൻ, NSS പ്രോഗ്രാം ഓഫീസർ വിപിൻ ഇ.വി,NSS യൂണിറ്റ് ലീഡർ ക്രിസ്റ്റീന മാത്യു തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ സംസാരിച്ചു.സ്കൂൾ നവീകരണം,പ്രഥമശുശ്രൂഷാ പരിശീലനം,ഗാന്ധി സ്മൃതി സദസ്സ്,ലിംഗസമത്വ ബോധവൽക്കരണം,പരിസര ശുചീകരണം,ജീവിതശൈലി രോഗ ബോധവൽക്കരണം, അടുക്കള തോട്ട നിർമ്മാണം,പേപ്പർ ബാഗ് നിർമ്മാണ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടക്കും.