*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

29 December 2019

NSS ക്യാമ്പ് 2019 സമാപിച്ചു

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ 2019-20 അധ്യയന വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് ഗാന്ധിസ്മൃതി@150 എസ്.ജെ.യുപി സ്കൂൾ പുലിക്കുരുമ്പയിൽ സമാപിച്ചു.സ്കൂൾ നവീകരണം,പ്രഥമശുശ്രൂഷാ പരിശീലനം,ഗാന്ധി സ്മൃതി സദസ്സ്,ലിംഗസമത്വ ബോധവൽക്കരണം,പരിസര ശുചീകരണം,ജീവിതശൈലി രോഗ ബോധവൽക്കരണം, അടുക്കള തോട്ട നിർമ്മാണം,പേപ്പർ ബാഗ് നിർമ്മാണ പരിശീലനം,സൂര്യഗ്രഹണ നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.എൻ.എസ്‌.എസ് പ്രോഗ്രാം ഓഫീസർ വിപിൻ ഇ.വി ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പ് വിജയകരമാക്കുവാൻ സഹായിച്ച ഏല്ലാവർക്കും നന്ദി.