നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2021 വർഷത്തെ എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി പി.ടി.എയുടെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 'വിജയോത്സവം 2021' എന്ന പരിപാടി ഇരിക്കൂർ നിയോജക മണ്ഡലം എം.എൽ.എ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.പി ദാമോദരൻ, ഹെഡ്മാസ്റ്റർ കെ.കെ ലതീഷ്, പഞ്ചായത്ത് മെമ്പർ ധന്യമോൾ, മാനേജ്മെന്റ് പ്രതിനിധി ടി.പി രാധാമണി, പി.ടി.എ പ്രസിഡന്റ് വി. അൻവർ, മദർ പി.ടി.എ പ്രസിഡന്റ് പി.ബി രാജശ്രീ, അധ്യാപകരായ കെ മനേഷ്, സിന്ധു നാരായൺ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.