കണ്ണൂർ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 'ആരവത്തിന് മുമ്പ് അഴകോടെ അക്ഷരമുറ്റം' പരിപാടിയുമായി ബന്ധപ്പെട്ട വിദ്യാലയ ശുചീകരണ യജ്ഞം ജില്ലാതല ഉദ്ഘാടനം നടുവിൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.പി ദിവ്യയുടെ അദ്ധ്യക്ഷതയിൽ ശ്രീ. ജോൺ ബ്രിട്ടാസ് എം.പി നിർവ്വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥികൾ സംബന്ധിച്ചു.