2022 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 16 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

29 November 2021

സ്നേഹാദരങ്ങൾ

 ധ്യാൻ ചന്ദ് പുരസ്കാര ജേതാവ് കെ.സി ലേഖയെ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി ഓടംപള്ളിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ ധന്യമോൾ, ഹെഡ്മാസ്റ്റർ കെ.കെ ലതീഷ്, മാനേജ്മെൻറ് പ്രതിനിധി ടി.പി രാധാമണി, നടുവിൽ എ.എൽ.പി സ്കൂൾ  ഹെഡ്മിസ്ട്രസ് ഷീന എൻ, മുൻ ഹെഡ്മാസ്റ്റർ ടി.പി പത്മനാഭൻ, പ്രോഗ്രാം ഓഫീസർ കെ രഞ്ജിനി, അധ്യാപകരായ ഇ.വി വിപിൻ, എൻ.എൻ ദിലീപ് കുമാർ, വളണ്ടിയർ ലീഡർ അനുഗ്രഹ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ശിശുദിനാഘോഷ ത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. തുടർന്ന് വിദ്യാർത്ഥികളുമായി കെ.സി ലേഖ സ്നേഹസംവാദം നടത്തി.