ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് നടുവിൽ ഹയർ സെക്കണ്ടറി സ്ക്കൂൾ നാഷണൽ സർവ്വീസ് സ്കീം, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ എയ്‌ഡ്‌സ് ബോധവൽക്കരണ ക്ലാസ് നടത്തി. നടുവിൽ പ്രൈമറി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗീതു കെ.എം ക്ലാസെടുത്തു. വിദ്യാർത്ഥികളായ അനുഗ്രഹ ബാലചന്ദ്രൻ , ചിന്നു മേരി ജോസഫ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ്, സ്കൗട്ട്സ് & ഗൈഡ്സ് വളണ്ടിയർമാർ ദീപം തെളിയിക്കുകയും, എയ്ഡ്സ് ബോധവൽക്കരണ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.