*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

6 January 2022

ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ്

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർക്കായി ദുരന്ത നിവാരണ  ബോധവൽക്കരണ ക്ലാസും മോക്ഡ്രില്ലും നടത്തി. ആളുകളുടെ ജീവനും സ്വത്തും തീയിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് വളണ്ടിയർമാരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്ലാസ്, ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിലെ സീനിയർ ഓഫീസർ ബാലചന്ദ്രൻ സി.വി കൈകാര്യം ചെയ്തു. ഫലപ്രദവും സമയബന്ധിതവുമായ അഗ്നിശമന രക്ഷാപ്രവർത്തനം, ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിവ നടത്തേണ്ട തെങ്ങനെയെന്ന് പരിചയപ്പെടുത്തി. അധ്യാപകരായ രശ്മി എ.വി, സിന്ധു നാരായൺ, വിദ്യാർത്ഥിയായ അനുഗ്രഹ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.