നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം നടുവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഖ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോഷി കണ്ടത്തിൽ, പ്രിൻസിപ്പാൾ കെ.പി ദാമോദരൻ, പ്രോഗ്രാം ഓഫീസർ രഞ്ജിനി കെ, അധ്യാപകരായ സിന്ദു നാരായൺ മഠത്തിൽ, വിപിൻ ഇ.വി, ഷിനോ എം.സി, യൂണിറ്റ് ലീഡർമാരായ ആൽബിൻ ജോസഫ്, അനുഗ്രഹ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.