2022 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 16 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

21 June 2022

Focus Point "22

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ Career Guidance & Adolescent Counselling Cell ന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് വിജയിച്ച കുട്ടികൾക്ക് ഹയർ സെക്കണ്ടറി ഉൾപ്പെടെയുള്ള വിവിധ കോഴ്സുകൾ പരിചയപ്പെടുത്തുവാനും പ്രസ്തുത കോഴ്സുകളുടെ തുടർപഠന സാധ്യതകളെക്കുറിച്ച് അവബോധം നല്കുന്നതിനുമായി  Focus Point '22 എന്ന പേരിൽ ഓറിയന്റേഷൻ ക്ലാസ് നടത്തി.  പ്രിൻസിപ്പാൾ രഞ്ജിനി കെ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മാസ്റ്റർ ലതീഷ് കെ.കെ, സന്ധ്യ തോമസ്, സിന്ധു നാരായൺ എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് കോർഡിനേറ്റർ ഹെലൻ കെ മാത്യു, ബിനേഷ് തോമസ് എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു.