സംസ്ഥാന സർക്കാരിന്റെ സമന്വയ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളും നടുവിൽ ഗ്രാമപഞ്ചായത്തും സംയുക്തമായി സഹകരിച്ച് 2023 ഫെബ്രുവരി 17വെള്ളിയാഴ്ച നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് മെഗാ രജിസ്ട്രേഷൻ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്യാമ്പിൽ വെച്ച് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന കുട്ടികളടക്കം 241 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി ഓടംപള്ളിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസർ പ്രശാന്ത് മോഹൻ, പ്രിൻസിപ്പാൾ രഞ്ജിനി കെ, ഹെഡ്മാസ്റ്റർ ലതീഷ് കെ.കെ, പിടിഎ പ്രസിഡൻറ് കൃഷ്ണൻ കൊട്ടിലക്കണ്ടി, മുൻ ഹെഡ്മാസ്റ്റർ ടി.പി പത്മനാഭൻ, മനീഷ് തമ്പാൻ കെ എന്നിവർ സംസാരിച്ചു.