*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

16 February 2023

തെരുവ് നാടകവും സംഗീതശില്പവും

ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുമായി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ നടുവിൽ ടൗണിലെത്തി. കേരള സർക്കാരിന്റെ ജീവിതമാണ് ലഹരി എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് വളണ്ടിയർമാർ തെരുവ് നാടകവും സംഗീത ശില്പവും അവതരിപ്പിച്ചു. കുടിയാൻമല പോലീസിന്റെയും നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യുടെയും സഹായസഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.