*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

30 May 2023

Focus Point 23

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ Career Guidance & Adolescent Counselling Cell ന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് വിജയിച്ച കുട്ടികൾക്ക് ഹയർ സെക്കണ്ടറി ഉൾപ്പെടെയുള്ള വിവിധ കോഴ്സുകൾ പരിചയപ്പെടുത്തുവാനും പ്രസ്തുത കോഴ്സുകളുടെ തുടർ പഠന സാധ്യതകളെക്കുറിച്ച് അവബോധം നൽകുന്നതിനുമായി Focus Point 23 എന്ന പേരിൽ ഓറിയന്റേഷൻ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് കൃഷ്ണൻ കൊട്ടിലക്കണ്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ് മാസ്റ്റർ ലതീഷ് കെ.കെ, സ്റ്റാഫ് സെക്രട്ടറി സിന്ധു നാരായൺ മഠത്തിൽ, NSS പ്രോഗ്രാം ഓഫീസർ ദീപ എ.എം എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് കോർഡിനേറ്റർ ഹെലൻ കെ മാത്യു, ബിനേഷ് തോമസ് എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു.