നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും NEET പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ അജയ് മോഹനെയും അധ്യാപക രക്ഷാകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. തളിപ്പറമ്പ് DYSP എം.പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. Dr. രാജീവ് എം.എം (Asst. Professor, Central University of Rajastan) മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ കെ രഞ്ജിനി, ഹെഡ്മാസ്റ്റർ ലതീഷ് കെ.കെ, പിടിഎ പ്രസിഡന്റ് കൃഷ്ണൻ കൊട്ടിലക്കണ്ടി, വഹീദ എം.പി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ധന്യമോൾ (മെമ്പർ, നടുവിൽ ഗ്രാമപഞ്ചായത്ത്), ഷീബ ജയരാജൻ (മെമ്പർ, നടുവിൽ ഗ്രാമപഞ്ചായത്ത്), ടി.പി ശാരദാമ്മ (മാനേജർ), അധ്യാപകരായ ഷിനോ എം.സി, ഷീബ പി.വി, റജീന എ.ഇ (MPTA പ്രസിഡന്റ്), എം.ആർ ശ്രീധരൻ (വൈസ് പ്രസിഡന്റ്, പി.ടി.എ) എന്നിവർ ചടങ്ങിൽ സംസാരിച്ചു.