* നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം വൻവിജയമാക്കിയ എല്ലാവർക്കും നന്ദി * കലോത്സവത്തിൽ പങ്കെടുത്ത തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ *

21 June 2023

അനുമോദന ചടങ്ങ്

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും  പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടി മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അധ്യാപക രക്ഷാകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ  ധന്യമോൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. വായനവാരാചരണത്തോടനുബന്ധിച്ച്  NSS വളണ്ടിയർമാർ വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പുകളുടെ സമാഹാരം  കയ്യെഴുത്ത് മാസിക-' തൂലിക' പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ കെ രഞ്ജിനി, ഷിനോ എം.സി(സ്റ്റാഫ് സെക്രട്ടറി),  റജീന എ.ഇ (MPTA പ്രസിഡന്റ്), വിദ്യാർത്ഥി പ്രതിനിധി ജിൽറ്റി തോമസ്  എന്നിവർ ചടങ്ങിൽ സംസാരിച്ചു.