2023 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 23 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

4 July 2023

ലഹരി വിരുദ്ധ ബോധവൽക്കരണം

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആലക്കോട് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാജേഷ് പി.ആർ ക്ലാസിന് നേതൃത്വം നൽകി. എക്സൈസ് ഉദ്യോഗസ്ഥ മല്ലിക വിദ്യാർത്ഥികൾക്കായി ക്വിസ് മൽസരം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ രഞ്ജിനി കെ, അധ്യാപകനായ ദീലീപ് കുമാർ എൻ.എൻ, NSS പ്രോഗ്രാം ഓഫീസർ ദീപ എ.എം, NSS വളണ്ടിയർ അനിരുദ്ധ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.