*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

6 June 2023

ഉന്നത വിജയികൾക്ക് അനുമോദനം

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റാഫിന്റെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  അനുമോദിച്ചു. ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1198 മാർക്ക് നേടിയ  അന്ന എയ്ഞ്ചൽ രാജു, കൊമേഴ്സ് ക്ലാസ് ടോപ്പറായ മരിയ ആന്റണി, ഹ്യൂമാനിറ്റീസ് ക്ലാസ് ടോപ്പറായ അർച്ചന സി, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മറ്റ് ഇരുപത് വിദ്യാർത്ഥികൾക്കും മെമന്റോ നൽകി. കൂടാതെ ഓരോ വിഷയത്തിനും ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കായി അധ്യാപകർ ഏർപ്പെടുത്തിയ എന്റോവ്മെൻറ് വിതരണവും നടന്നു. പ്രിൻസിപ്പാൾ രഞ്ജിനി കെ, പി.ടി.എ പ്രസിഡന്റ് കൃഷ്ണൻ കൊട്ടിലക്കണ്ടി , മദർ പി.ടി.എ പ്രസിഡന്റ് റെജീന എ.ഇ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീധരൻ എം.ആർ, സ്റ്റാഫ് സെക്രട്ടറി ഷിനോ എം.സി, അധ്യാപികയായ സിന്ധു നാരായൺ, വിദ്യാർത്ഥികളായ അർച്ചന സി, അന്ന എയ്ഞ്ചൽ രാജു, മരിയ ആന്റണി  എന്നിവർ സംസാരിച്ചു.