നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാചരണ പ്രവർത്തനം നടന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെയും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെയും നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിജ്ഞ എടുക്കുകയും, വളണ്ടിയർമാർ തയ്യാറാക്കിയ മാവിൻ തൈകൾ സ്കൂൾ ക്യാമ്പസിനുള്ളിലും ഹരിത ഗ്രാമത്തിലും നട്ടുപിടിപ്പിക്കുകയും ചെയ്തു. 'പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക' എന്ന ആശയത്തിലൂന്നി നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിനെ ' വലിച്ചെറിയൽ മുക്ത ക്യാമ്പസ് ' ആയി മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തി.