*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

24 July 2023

സോഷ്യൽ ഓഡിറ്റ്

നടുവിൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സോഷ്യൽ ഓഡിറ്റിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂളിലെ NSS വളണ്ടിയർമാർ പങ്കാളികളായി. മാലിന്യ സംസ്കരണത്തെക്കുറിച്ച് 14, 16, 17 വാർഡുകളിലെ അഞ്ഞൂറോളം വീടുകളിലാണ് വളണ്ടിയർമാർ സാമ്പിൾ സർവ്വേ നടത്തിയത്. മാലിന്യ സംസ്കരണത്തെക്കുറിച്ച് സമ്മിശ്ര പത്രികരണമാണ് വാർഡുകളിൽ നിന്നും ലഭ്യമായത്. പ്ലാസ്റ്റിക് പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതിനെതിരെ സ്കൂൾ കുട്ടികളെ ബോധവാൻമാരാക്കണം എന്ന ആവശ്യവും പൊതുജനങ്ങളിൽ നിന്നും ലഭിക്കുകയുണ്ടായി. സാമ്പിൾ സർവ്വേയുടെ ക്രോഡീകരിച്ച രേഖകൾ വളണ്ടിയർമ്മാരുടെ സാന്നിദ്ധ്യത്തിൽ പ്രിസിപ്പാൾ രഞ്ജിനി ടീച്ചർ, പ്രോഗ്രാം ഓഫീസർ ദീപ ടീച്ചർ എന്നിവരിൽ നിന്നും രാമകൃഷ്ണൻ മാസ്റ്റർ സ്വീകരിച്ചു.