*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

8 August 2023

കൗമാരം കരുതലോടെ

നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെയും കണ്ണൂർ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ 'കൗമാരം കരുതലോടെ' എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. Dr. Rahul T കുട്ടികൾക്കായി 'Mental health in adolescents' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഇതിനെ തുടർന്ന് 'Basic life support' എന്ന വിഷയത്തിൽ പ്രഥമ ശുശ്രൂഷ പരിശീല ക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കൃഷ്ണൻ കൊട്ടിലക്കണ്ടി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ രഞ്ജിനി കെ, മാനേജ്മെന്റ് പ്രതിനിധി ടി.പി രാധാമണി, പ്രോഗ്രാം ഓഫീസർ ദീപ എ.എം, സ്റ്റാഫ് സെക്രട്ടറി ഷിനോ എം.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു.