നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ മാത്തമാറ്റിക്സ് ലാബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെൻറ് പ്രതിനിധി ടി.പി രാധാമണി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ രഞ്ജിനി കെ, ഹെഡ്മാസ്റ്റർ ലതീഷ് കെ.കെ, പി.ടി.എ വൈസ് പ്രസിഡന്റ് എം.ആർ ശ്രീധരൻ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഹയർസെക്കണ്ടറി സയൻസ് വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടിയാണ് മാത്തമാറ്റിക്സ് ലാബ് ഒരുക്കിയിരിക്കുന്നത്.