നടുവിൽ ഹയർസെക്കണ്ടറി സ്കൂളിലെ ഹയർസെക്കണ്ടറി വിഭാഗം സ്കൗട്ട്സ് & ഗൈഡ്സ്, റോവേഴ്സ് & റേഞ്ചേഴ്സ് യൂണിറ്റിന്റെ ത്രിദിന വാർഷിക യൂണിറ്റ് ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. തളിപ്പറമ്പ നോർത്ത് ഉപജില്ലാ എ.ഇ.ഒ മനോജ് കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, ഹെഡ്മാസ്റ്റർ ലതീഷ് കെ.കെ, പി.ടി.എ പ്രസിഡന്റ് കൃഷ്ണൻ കൊട്ടിലക്കണ്ടി, മാനേജ്മെൻറ് പ്രതിനിധി ലഫ്റ്റനന്റ് കേണൽ ശ്യാം കൃഷ്ണ ടി.പി, എം.പി.ടി.എ പ്രസിഡന്റ് റജീന എ.ഇ, മുൻ ഹെഡ്മാസ്റ്റർ ടി.പി പത്മനാഭൻ, സ്റ്റാഫ് സെക്രട്ടറി ഷിനോ എം.സി, റോവർ സ്കൗട്ട് ടോം തോമസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. റോവർ സ്കൗട്ട് ആൽവിൻ ഫ്രാൻസിസ് ക്ലാസ്സെടുത്തു. സ്കൗട്ട് മാസ്റ്റർ മോഹനൻ കെ.വി, ഗൈഡ്സ് ക്യാപ്റ്റൻ രശ്മി എ.വി, റേഞ്ചർ ലീഡർ കൃഷ്ണപ്രിയ പി.കെ എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.