*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

30 August 2024

പിടിഎ ജനറൽ ബോഡി യോഗം 2024-25

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിയുടെ ജനറൽ ബോഡി യോഗം ചേർന്നു. പി.ടി.എ പ്രസിഡന്റ് കൃഷ്ണൻ കൊട്ടിലക്കണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു.  പ്രധാനാധ്യാപകൻ കെ.കെ ലതീഷ് സംസാരിച്ചു. പുതിയ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2024 NEET പരീക്ഷയിൽ ഉന്നത വിജയം നേടിയ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മിഥുൻദീപ് ടി.പി യെയും 2024 KEAM പരീക്ഷയിൽ ഉന്നത വിജയം നേടിയ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി അന്ന എയ്ഞ്ചൽ രാജു എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

2024-25 വർഷത്തെ പി.ടി.എ ഭാരവാഹികൾ:

പി.ടി.എ പ്രസിഡന്റ്: പി.പി മുകുന്ദൻ

എം.പി.ടി.എ പ്രസിഡന്റ്: സിന്ധു രാജു

പി.ടി.എ വൈസ് പ്രസിഡന്റ്: അബ്ദുള്ള കെ.പി

എം.പി.ടി.എ വൈസ് പ്രസിഡന്റ്: റജീന എ.ഇ