* നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം വൻവിജയമാക്കിയ എല്ലാവർക്കും നന്ദി * കലോത്സവത്തിൽ പങ്കെടുത്ത തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ *

22 October 2024

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും കണ്ണൂർ എ.കെ.ജി ഹോസ്പ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചൊവ്വാഴ്ച്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലേറെപ്പേർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. പ്രിൻസിപ്പാൾ  സിന്ധു നാരായൺ മഠത്തിൽ, പ്രോഗ്രാം ഓഫീസർ എ.എം ദീപ, എ.കെ.ജി ഹോസ്പിറ്റലിലെ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, എൻ.എസ്.എസ് വളണ്ടിയർമാർ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രക്തദാന ക്യാമ്പ് പി.ടി.എ പ്രസിഡൻ്റ് പി.പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.