*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

21 December 2024

ഉണർവ്വ് 2024: NSS സപ്തതിന ക്യാമ്പ് ആരംഭിച്ചു

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'ഉണർവ്വ് 2024' സെന്റ് ജോസഫ് യു.പി സ്കൂൾ, പുലിക്കുരുമ്പയിൽ ആരംഭിച്ചു. 

സജീവ് ജോസഫ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഓടംപള്ളിൽ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ആലിലക്കുഴിയിൽ, പഞ്ചായത്ത് മെമ്പർ റജി പടിഞ്ഞാറേയ നിശേരി, എസ്.ജെ.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ബിജി കെ ജോൺ, എസ്.ജെ.യു.പി സ്കൂൾ പി.ടി.എ  പ്രസിഡൻ്റ് രാജേഷ് എം, നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻ്റ് കെ.പി അബ്ദുള്ള, നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ എം.പി.ടി.എ വൈസ് പ്രസിഡൻ്റ് റജീന എ.ഇ, സ്റ്റാഫ് സെക്രട്ടറി സുരേഷ് ജേക്കബ്, സീനിയർ അസിസ്റ്റൻ്റ് ദിലീപ് കുമാർ എൻ.എൻ, എസ്.ജെ.യു.പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി മിനി ജോസഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപ എ.എം, വളണ്ടിയർ ലീഡർ ആൽഫിന ജോർജ്ജ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. വിളംബര ജാഥയോടെ ആരംഭിച്ച ക്യാമ്പിന്റെ ആദ്യദിവസം വളണ്ടിയർമാർ ലഹരി വിരുദ്ധ നൃത്തശില്പം, മൈം- "കൂട്ടുകൂടി നാടുകാക്കാം" അവതരിപ്പിച്ചു.

'സുസ്ഥിര വികസനത്തിനായി എൻ.എസ്.എസ് യുവത' എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം. സുകൃത കേരളം, ലീഡർഷിപ്പ് പരിശീലനം, തദ്ദേശീയം, മൂല്യനിർമ്മാണം സൃഷ്ടിപരതയിലൂടെ, ഡിജിറ്റൽ ലിറ്ററസി & ഡിജിറ്റൽ ഹൈജീൻ, സുസ്ഥിര ജീവിതശൈലി, ഹരിത സമൃദ്ധി, സ്നേഹ സന്ദർശനം, ശുചീകരണ പ്രവർത്തനങ്ങൾ, സത്യമേവ ജയതേ, ആർച്ച: പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി, പുസ്തക പയറ്റ്, സന്നദ്ധം: പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിൽ നടക്കും.