ഇരിക്കൂർ നിയോജകമണ്ഡലം എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ (SDF 2023-24) നിന്നും നടുവിൽ ഹയർസെക്കണ്ടറി സ്കൂളിന് അനുവദിച്ച എട്ട് കമ്പ്യൂട്ടറുകളുടെ പ്രവർത്തനോദ്ഘാടനം എം.എൽ.എ സജീവ് ജോസഫ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീനത്ത് സി.എച്ച്, പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വഹീദ എം.പി, പി.ടി.എ പ്രസിഡൻ്റ് മുകുന്ദൻ പി.പി, മാനേജർ പ്രതിനിധി രാധാമണി ടി.പി, ഹെഡ്മാസ്റ്റർ ലതീഷ് കെ.കെ, നടുവിൽ എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീന എൻ, മാനേജർ പ്രതിനിധി ഉണ്ണികൃഷ്ണൻ കെ.കെ, എം.പി.ടി.എ പ്രസിഡൻ്റ് സിന്ധു രാജു, സ്റ്റാഫ് സെക്രട്ടറി സുരേഷ് ജേക്കബ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.