നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ ബാങ്ക് അക്കൗണ്ട് ഇതുവരെ ആരംഭിക്കാത്ത വിദ്യാർത്ഥികൾക്കായി കാനറാ ബാങ്ക് നടുവിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് ബാങ്ക് അക്കൗണ്ട് ഓപ്പൺ ആക്കി നൽകി. നിരവധി വിദ്യാർത്ഥികൾ അവസരം പ്രയോജനപ്പെടുത്തി ബാങ്ക് അക്കൗണ്ട് ആരംഭിച്ചു.