*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

13 June 2025

വിജയോത്സവം 2025

2025 എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ വിദ്യാർത്ഥിയെയും യു.എസ്.എസ്, NMMS സ്കോളർഷിപ്പ് വിജയികളെയും മൊമെൻ്റോയും എൻഡോവ്മെൻ്റും നൽകി പി.ടി.എ യുടെയും സ്റ്റാഫിൻ്റെയും നേതൃത്വത്തിൽ ആദരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജിനി എൻ.വി 'വിജയോത്സവം 2025' ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, ഹെഡ്മാസ്റ്റർ ലതീഷ് കെ.കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വഹീദ എംപി, വാർഡ് മെമ്പർമാരായ ധന്യമോൾ, ഷീബ ജയരാജൻ, പി.ടി.എ പ്രസിഡൻ്റ് പി.പി മുകുന്ദൻ, മാനേജർ പ്രതിനിധി ഉണ്ണികൃഷ്ണൻ കെ.കെ, എം.പി.ടി.എ പ്രസിഡൻ്റ് സിന്ധു രാജു, അധ്യാപകരായ രഞ്ജിനി കെ, മനേഷ് കെ തുടങ്ങിയവർ സംസാരിച്ചു.