കൗമാരക്കാരായ വിദ്യാർത്ഥികളുടെ സർഗശേഷിയും ഊർജവും അഭിലഷണീയമായ പുതുവഴികളിലൂടെ പ്രസരിപ്പിച്ച് സമൂഹത്തിന് ഗുണകരമാക്കിത്തീർക്കാൻ ലക്ഷ്യമിട്ട് ഹയർസെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം നടപ്പാക്കുന്ന പദ്ധതിയായ ‘ജീവിതോത്സവം 2025’ ന് നടുവിൽ ഹയർസെക്കൻ്ററി സ്കൂളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ രത്നകുമാരി പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി.സി പ്രിയ, പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, പി.ടി.എ പ്രസിഡൻ്റ് സി.എച്ച് ഷംസുദ്ദീൻ, പ.ടി.എ വൈസ് പ്രസിഡൻ്റ് കെ നിസാർ, സ്റ്റാഫ് സെക്രട്ടറി കെ രഞ്ജിനി, വളൻ്റിയർ ബി റവാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ സന്ദീപ് അലക്സ് പദ്ധതി വിശദീകരണം നടത്തി. ഒപ്പുമരം, ചങ്ങാത്തംകൂടാം, ഏകദിന ഡിജിറ്റൽ ഉപവാസം, പുസ്തകത്തിന്റെ ആത്മാവുതേടി, ഒരുക്കാം ആഹ്ളാദച്ചുവടുകൾ, ലഹരിവിരുദ്ധ ചിത്രമതിൽ തുടങ്ങി 21 ദിന ചലഞ്ചുകളാണ് കുട്ടികളും പൊതുസമൂഹവും ഏറ്റെടുക്കുന്നത്.