നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ സൗഹൃദ ക്ലബിൻ്റെ നേതൃത്വത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രശസ്ത കൗൺസലറും സൈക്കോതെറാപ്പിസ്റ്റുമായ പ്രദീപ് മാലോത്ത് മാനസിക ആരോഗ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസെടുത്തു. 'അറിഞ്ഞ് വളരാം മക്കളോടൊപ്പം' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, സൗഹൃദ ക്ലബ് കോഡിനേറ്റർ സന്ധ്യ തോമസ്, സ്റ്റാഫ് സെക്രട്ടറി കെ രഞ്ജിനി എന്നിവർ സംസാരിച്ചു.