*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

28 September 2025

റേഞ്ചേഴ്സ് & റോവേഴ്സ്: ക്യാമ്പ്

നടുവിൽ ഹയർസെക്കൻ്ററി സ്കൂൾ റേഞ്ചേഴ്സ് ആൻഡ് റോവേഴ്സ് യൂണിറ്റിന്റെ ത്രിദിന വാർഷിക ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. തളിപ്പറമ്പ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, പി.ടി.എ പ്രസിഡൻ്റ് സി.എച്ച് ഷംസുദ്ദീൻ, എം.പി.ടി.എ പ്രസിഡന്റ് എ.ഇ റജീന, സ്റ്റാഫ് സെക്രട്ടറി കെ രഞ്ജിനി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. റേഞ്ചർ ലീഡർ പി.കെ കൃഷ്ണപ്രിയ, റോവർ സ്കൗട്ട് ലീഡർ സുമേഷ് കെ തോമസ്, റോവർ സ്കൗട്ട് ലീഡർ പി.പി ആകാശ്, ഗൈഡ് ക്യാപ്റ്റൻ എ.വി രശ്മി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൻ്റെ ഭാഗമായി പ്രഥമ ശുശ്രൂഷ, ലാഷിങ്ങ്, മാപ്പിങ്ങ്, പയനീർ പ്രവർത്തനങ്ങളിലേക്കായി പരിശീലനം നൽകി.