നടുവിൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒക്ടോബർ 27 മുതൽ 30 വരെ നടക്കുന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കാർട്ടൂണിസ്റ്റ് വി.ആർ രാഗേഷ് നിർവഹിച്ചു. അസ്ഹർ തിരുവട്ടൂർ രൂപകല്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, പ്രഥമാധ്യാപകൻ കെ.കെ ലതീഷ്, നടുവിൽ എ.എൽ.പി സ്കൂൾ പ്രഥമാധ്യാപിക എൻ ഷീന, പി.ടി.എ പ്രസിഡൻ്റ് സി.എച്ച് ഷംസുദ്ദീൻ, എം.പി.ടി.എ പ്രസിഡൻ്റ് എ.ഇ റെജീന, വി മുഹ്സിന, ടി.പി പത്മനാഭൻ മാസ്റ്റർ, വി.കെ ശാന്തകുമാരി ടീച്ചർ, അധ്യാപകരായ കെ മനേഷ്, ഇ.വി വിപിൻ, സി.സി സതീദേവി എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിച്ചു.