നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിലെ Entrepreneurship Development Club, നാഷണൽ സർവ്വീസ് സ്കീം (NSS) യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹയർസെക്കൻ്ററി വിദ്യാർത്ഥികൾക്കായി ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ റുഡ്സെറ്റ് ഇൻസ്റ്റിട്യൂട്ട്-കാഞ്ഞിരങ്ങാട്, സുൾഫെക്സ് മാട്രസ്സ്- എളമ്പേരംപാറ എന്നിവ സന്ദർശിച്ചു. അധ്യാപകരായ സന്ദീപ് അലക്സ്, കെ രഞ്ജിനി, സന്ധ്യ തോമസ് എന്നിവർ നേതൃത്വം നൽകി.



