* നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം വൻവിജയമാക്കിയ എല്ലാവർക്കും നന്ദി * കലോത്സവത്തിൽ പങ്കെടുത്ത തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ *

9 January 2026

NSS ക്യാമ്പ് സമാപിച്ചു

നടുവിൽ ഹയർസെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവവാഹിനിയായ്' നിർമല ഹയർ സെക്കൻ്ററി സ്കൂൾ, ചെമ്പേരിയിൽ സമാപിച്ചു. നിർമല എച്ച്.എസ്.എസ് പ്രിൻസിപ്പാൾ സി.ഡി സജീവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നടുവിൽ ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, സ്റ്റാഫ് സെക്രട്ടറി കെ രഞ്ജിനി, അധ്യാപികയായ സന്ധ്യ തോമസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ സന്ദീപ് അലക്സ് നന്ദി പറഞ്ഞു. 'യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി' എന്നതായിരുന്നു ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം. 2025 ഡിസംബർ 26 മുതൽ 2026 ജനുവരി 1 വരെ നടന്ന ക്യാമ്പിൽ ഡിജിറ്റൽ ലിറ്ററസി, നേതൃത്വ പരിശീലനം, സത്യമേവ ജയതേ,  കരുതൽ കവചം, ലഹരിക്കെതിരെ നാടുണരട്ടെ, സന്നദ്ധം- ദുരന്ത നിവാരണ പരിശീലന പരിപാടി, ഉണർവ്- എയ്ഡ്സ് ബോധവൽക്കരണം, വിത്തും കൈക്കോട്ടും, സ്നേഹാങ്കണം, മണ്ണും മനുഷ്യനും, വേരുകൾ തേടി- പ്രാദേശിക ചരിത്രരചന, സ്കൂൾ പൂന്തോട്ടം നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.