* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

20 May 2026

Focus Point 2026

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ Career Guidance and Adolescent Counselling Cell ന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള വിവിധ കോഴ്സുകൾ പരിചയപ്പെടുത്തുവാനും പ്രസ്തുത കോഴ്സുകളുടെ തുടർപഠന സാധ്യതകളെക്കുറിച്ച് അവബോധം നൽകുന്നതിനും ആയി Focus Point 26 എന്ന പേരിൽ ഓറിയന്റേഷൻ ക്ലാസ് നടത്തി. പിടിഎ പ്രസിഡൻ്റ് ഷംസുദ്ദീൻ സി.എച്ച്  ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിന്ധു നാരായൺ മഠത്തിൽ, ഹെഡ്മാസ്റ്റർ ലതീഷ് കെ.കെ, സ്റ്റാഫ് സെക്രട്ടറി രഞ്ജിനി കെ, അധ്യാപികയായ സന്ധ്യ തോമസ്, എം.പി.ടി.എ വൈസ് പ്രസിഡൻ്റ് മേരി ജോസഫ് എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് കോർഡിനേറ്റർ ഹെലൻ കെ മാത്യു, ബിനേഷ് തോമസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. അധ്യാപകരായ  സുമേഷ് കെ തോമസ്, സന്ദീപ് അലക്സ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് വളണ്ടിയർമാർ പ്രോഗ്രാമിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയും രജിസ്ട്രേഷൻ പൂർത്തീകരിക്കുകയും ചെയ്തു.