*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

30 June 2025

ആൻ്റി റാഗിംഗ് ബോധവൽക്കരണ ക്ലാസ്

 കുടിയാൻമല ജനമൈത്രി പോലീസിന്റെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ആൻ്റി റാഗിംഗ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ട. എസ്.ഐ തമ്പാൻ സി ക്ലാസ് കൈകാര്യം ചെയ്തു. എ.എസ്.ഐ മുസ്തഫ കെ.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷമീം, അധ്യാപകനായ ദിലീപ് കുമാർ എൻ.എൻ എന്നിവർ സംസാരിച്ചു.

26 June 2025

ലഹരി വിരുദ്ധ ദിനാചരണം

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ  ജൂൺ 26- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിമുക്തി ക്ലബ്,  റേഞ്ചർ & റോവർ യൂണിറ്റ്,  നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. അസി. എക്സൈസ് ഇൻസ്‌പെക്ടർ ബിജു വി.വി, പ്രിവന്റീവ് ഓഫീസർ പ്രദീപ് കുമാർ സി എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം  ഓഫീസർ സന്ദീപ് അലക്സ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും പോസ്റ്റർ രചന, ഉപന്യാസ രചന, സുംബ ഡാൻസ് തുടങ്ങിയ പരിപാടികൾ നടത്തുകയും ചെയ്തു.

24 June 2025

വായനാ മത്സരം സംഘടിപ്പിച്ചു

വായന ദിനത്തോടനുബന്ധിച്ച് നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മത്സരം സംഘടിപ്പിച്ചു.

വിജയികൾ:

Malayalam 

First- Arya Arun (XII Science)

Second- Alona Mary Saji (XI Science)

Third- Judith  Mariya Dominic (XII Science)

English

First- Arya Arun ( XII Science)

Second- Alona Mary Saji ( XI Science)

Third- Judith Mariya Dominic (XII Science)

Hindi

First- Dhyandev S Nambiar (XII Science)

Second- Zoya Fathima Ghan (XII Science)

Third- Alpheena George (XII Science)

19 June 2025

വരവേൽപ്പ് 2025

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ സൗഹൃദ ക്ലബ്ബിൻ്റെയും കരിയർ ഗൈഡൻസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർഥികളെ ആശംസ കാർഡുകളും മധുരവും നൽകി സ്വാഗതം ചെയ്തു.

18 June 2025

വരവേൽപ്പ് 2025

 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവം നടന്നു.  നടുവിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ആലിലക്കുഴിയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വഹീദ എംപി, പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, പി.ടി.എ പ്രസിഡൻ്റ് പി.പി മുകുന്ദൻ, മാനേജർ പ്രതിനിധി ഉണ്ണികൃഷ്ണൻ, ഹെഡ്മാസ്റ്റർ  ലതീഷ് കെ.കെ, നടുവിൽ എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ്  ഷീന എൻ, എം.പി.ടി.എ പ്രസിഡൻ്റ് സിന്ധു രാജു, സ്റ്റാഫ് സെക്രട്ടറി രഞ്ജിനി കെ എന്നിവർ സംസാരിച്ചു. പ്രവേശനോത്സവ ദിവസം നടന്ന അസംബ്ലിയിൽ ആശംസകൾ നേർന്ന് മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളോട് സംസാരിച്ചു. പ്രവേശനോത്സവം ചടങ്ങിനു ശേഷം ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗവും 'താങ്ങായി- തണലായി- മികവാർന്ന രക്ഷാകർതൃത്വം' എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സൗഹൃദ ക്ലബ് കോഡിനേറ്റർ സന്ധ്യ തോമസ് ക്ലാസ് കൈകാര്യം ചെയ്തു.