*2021 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം 95% * സയൻസ് ബാച്ചിന് തുടർച്ചയായ അഞ്ചാം തവണയും 100% വിജയം *

27 June 2017

വായന വാരാചരണം
നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സാംസ്ക്കാരിക പ്രഭാഷകനും എഴുത്തുകാരനുമായ മാടായി ബി.പി.ഒ ശ്രീ രാജേഷ് കടന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പാൾ ശ്രീ.കെ.പി.ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.നൗഷാദ് അലി, ശ്രീ.എം.സി ഷിനോ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
വായന വാരാചരണ ത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിഷ്ണു രാജ് കെ.ആർ, ഷഫീന.ബി, ആസ്വാദനക്കുറിപ്പ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ അഗസ്റ്റിൻ പി.എസ്, മേഘ മധു എന്നിവർക്കുള്ള സമ്മാനദാനം ശ്രീ.രാജേഷ് കടന്നപ്പള്ളി നിർവ്വഹിച്ചു.ശ്രീമതി.സിന്ധു ടീച്ചർ സ്വാഗതവും അഗസ്റ്റിൻ പി.എസ് നന്ദിയും പറഞ്ഞു.