നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് 'നമുക്കൊപ്പം' പരിപാടി സംഘടിപ്പിച്ചു.പരിപാടിയോടനുബന്ധിച്ച് ഷോർട്ട് ഫിലിം പ്രദർശനവും നടത്തി.പ്രിൻസിപ്പാൾ കെ.പി ദാമോദരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ഇ.വി വിപിൻ, അധ്യാപകരായ സുമേഷ് കെ തോമസ്, എം സിന്ധു നാരായൺ, യൂണിറ്റ് ലീഡർമാരായ മെറിൻ തോമസ്, സി മുഹമ്മദ് നാസിം എന്നിവർ സംസാരിച്ചു.