നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്ററേച്ചർ ക്ലബ്ബിന്റെയും നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ വായനാ വാരാഘോഷം സമാപന സമ്മേളനം ശ്രീ.കെ .പി ദാമോദരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ക്ലാസ് മാഗസിൻ പ്രകാശനവും, സ്കൂൾ ലൈബ്രറിയിലേക്ക് സമാഹരിച്ച പുസ്തകങ്ങളുടെ സമർപ്പണവും, വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.