സെപ്റ്റംബർ 29: ലോകഹൃദയദിനാചരണവുമായി ബന്ധപ്പെട്ട് നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം,സ്കൗട്ട്സ് & ഗൈഡ്സ്,നടുവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.ഡോക്ടർ കെ.സി മോഹനൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിൻസിപ്പൽ കെ.പി ദാമോദരൻ,ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.വി രതീഷ്,സാലി ജോസ്,അധ്യാപകരായ സിന്ധു നാരായൺ,കെ.വി മോഹനൻ,വിപിൻ ഇ.വി തുടങ്ങിയവർ സംസാരിച്ചു.