നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണം (നവംബർ 26) നടന്നു.ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്,ചർച്ച എന്നിവ സംഘടിപ്പിച്ചു. എൻഎസ്എസ് വളന്റിയർമാർ ഭരണഘടനയുടെ ആമുഖം സ്കൂളിൽ പ്രദർശിപ്പിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.