നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.രഞ്ജിത് കുമാർ പി.എ(സിവിൽ എക്സൈസ് ഓഫീസർ,ആലക്കോട്) ക്ലാസ് കൈകാര്യം ചെയ്തു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിപിൻ ഇ.വി,സ്കൗട്ട് മാസ്റ്റർ മോഹനൻ കെ.വി,ഗൈഡ്സ് ക്യാപ്റ്റൻ രശ്മി എ.വി,എൻഎസ്എസ് യൂണിറ്റ് ലീഡർ ക്രിസ്റ്റീന മാത്യു എന്നിവർ പരിപാടിയിൽ സംസാരിച്ചു.