നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഹരിതഗ്രാമ പ്രഖ്യാപനം നടന്നു.നടുവിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വളന്റിയർമാരുടെ നേതൃത്വത്തിൽ ഹരിത ഗ്രാമത്തിലെ ഒരു കുടുംബത്തിന് ഉപജീവനമാർഗ്ഗമായി തയ്യൽമെഷീൻ നൽകുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ, ഹെഡ്മാസ്റ്റർ എം രാധാകൃഷ്ണൻ,ഹരിതഗ്രാമ പ്രതിനിധി റജീന എ.ഇ,സ്റ്റാഫ് സെക്രട്ടറി ദിലീപ് കുമാർ എൻ.എൻ,അധ്യാപികയായ രഞ്ജിനി കെ,പ്രോഗ്രാം ഓഫീസർ വിപിൻ ഇ.വി യൂണിറ്റ് ലീഡർമാരായ ക്രിസ്റ്റീന മാത്യു,മെറിൻ തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.