നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽത്ത് കോർണർ പ്രവർത്തനം ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് ബോഡി മാസ് ഇൻഡക്സ്(BMI) ധാരണ ലഭിക്കുന്നതിനുവേണ്ടി കണ്ണാടി,മെഷറിംഗ് ടേപ്പ്, വെയിംഗ് മെഷീൻ എന്നിവ ഹെൽത്ത് കോർണറിൽ സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾ പാലിക്കേണ്ട ആരോഗ്യശീലങ്ങളെകുറിച്ചുള്ള വിവരങ്ങളും ഹെൽത്ത് കോർണറിൽ ലഭ്യമാണ്.