*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

25 May 2020

ശ്രദ്ധിക്കുക

എസ്.എസ്.എൽ.സി,ഹയർ സെക്കണ്ടറി പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ശ്രദ്ധിക്കുക:
1.മാസ്ക് ധരിച്ചു മാത്രമേ വീടുകളിൽ നിന്ന് സ്കൂളിൽ എത്താവു.
2.പരീക്ഷയ്ക്ക് അര മണിക്കൂർ മുമ്പ് മാത്രമേ സ്‌കൂളിൽ എത്തേണ്ടതുള്ളു.
3.പരീക്ഷ കഴിഞ്ഞ ഉടനെ വീട്ടിൽ പോകണം. ഇതെല്ലാം രക്ഷിതാക്കൾ ഉറപ്പു വരുത്തണം.
4.കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന രക്ഷിതാക്കൾ സ്കൂളിൽ പ്രവേശിക്കേ
ണ്ടതില്ല.സ്കൂളിൻ്റെ മുൻപിൽ കൂട്ടം കൂടി നിൽക്കരുത്.പരീക്ഷ കഴിയുമ്പോഴേക്കുംകുട്ടികളെ കൂട്ടാൻ എത്തിയാൽ മതി.
5.സ്കൂൾ ഗേറ്റിൽ വെച്ചു തന്നെ കുട്ടികൾ സാനിറ്റൈസ് ചെയ്യണം.
അതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
6.എല്ലാ കുട്ടികൾക്കും NSS ൻ്റെ ഒരു
മാസ്ക് സ്കൂളിൽ നിന്ന് സൗജന്യമായി
ലഭിക്കും.
7.സ്കൂൾ പരിസരത്ത് കുട്ടികൾ സാമൂഹ്യ അകലം പാലിക്കണം.
8.പരീക്ഷ ഹാൾ കണ്ടെത്തിയതിനു
ശേഷം അവരുടെ സീറ്റിൽ പോയിരി
ക്കണം.
9.വരാന്തയിൽ കൂടിനിൽക്കാൻ പാടില്ല
10. മറ്റു റൂമുകളിൽ പ്രവേശിക്കരുത്
11.യാതൊരു കാരണവശാലും ഹസ്ത
ദാനം നല്കാനോ മറ്റുള്ളവരുടെ ദേഹ
ത്ത് സ്പർശിക്കാനോ പാടില്ല.
12.മറ്റ് കുട്ടികളുടെ ബാഗ്, നോട്ട് ബുക്ക്, പെൻ, പെൻസിൽ, ഇറൈസർ
എന്നിവ സ്പർശിക്കാനോ സ്വീകരിക്കാ
നോ പാടില്ല. അവരവർക്ക് ആവശ്യമുള്ള ഇത്തരം വസ്തുക്കൾ
അവരവർ തന്നെ കൊണ്ടു വരുക.
13.കൂട്ടുകാരിൽ നിന്ന് വെള്ളം വാങ്ങി കുടിക്കാനോ മറ്റുള്ളവരുടെ
വാട്ടർബോട്ടിൽ സ്പർശിക്കാനോ
പാടില്ല.
14.കുടിക്കാനുള്ള വെള്ളം സ്വയം കരുതുക.
15.സ്കൂൾ സ്റ്റെയർകേസ് പിടികളിൽ
അനാവശ്യമായി സ്പർശിക്കരുത്.
16.പരീക്ഷ കഴിഞ്ഞ് സ്കൂളിന് പുറ
ത്തേക്ക് ഇറങ്ങുമ്പോൾ കൈകൾ
സാനിറ്റൈസ് ചെയ്യേണ്ടതാണ്.
17.കൈകൾ വൃത്തിയാക്കിയതിനു ശേഷമേ കണ്ണ്,മൂക്ക്,വായ എന്നിവ
സ്പർശിക്കാൻ പാടുള്ളൂ.
18.ചെറിയ സാനിറ്റൈസർ ബോട്ടിൽ
ഉള്ളവർ കൈയ്യിൽ കരുതുക. പൊതുഗതാഗതം ഉപയോഗിക്കുന്നവർ ബസ്സിൽ / ഓട്ടോയിൽ കയറിയതിനു ശേഷവും ഇറങ്ങിയതിനു ശേഷവും കൈകൾ വൃത്തിയാക്കാൻ ഇത് സഹായകരമാകും.
19.വീട്ടിൽ എത്തിയാൽ ഉടനെ സോപ്പ്
ഉപയോഗിച്ച് കൈകാലുകൾ കഴുകുക.
ചെരുപ്പും കഴുകുക.
20.ക്വോറൻ്റൈയിനിൽ കഴിയുന്നവരുടെ
വീടുകളിൽ നിന്നും വരുന്ന കുട്ടികൾ മുൻകൂട്ടി ഈ വിവരം പ്രിൻസിപ്പാളി
നെ/ ഹെഡ്മാസ്റ്ററെ അറിയിച്ച് പരീക്ഷയ്ക്ക് എത്തുക.
21.പനി, ജലദോഷം, തൊണ്ടവേദന എന്നിവയുള്ളവർ പ്രിൻസിപ്പാളിനെ/ഹെഡ്മാസ്റ്ററെ മുൻകൂട്ടി വിവരം അറിയിച്ച് പരീക്ഷയ്ക്ക് എത്തുക.
22.സ്കൂൾ പരിസരത്ത് തുപ്പരുത്.
23.സ്കൂളിൽ ഏർപ്പെടുത്തുന്ന എല്ലാ
നിയന്ത്രണങ്ങളും പാലിക്കുക.
24.സ്കൂളിൽ പരീക്ഷയ്ക്ക് എത്തിച്ചേരുവാൻ യാത്ര ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ ആ വിവരം പ്രിൻസിപ്പാളിനെ/ഹെഡ്മാസ്റ്ററെ അറിയിക്കുക
എല്ലാവർക്കും വിജയാശംസകൾ
Naduvil HSS