ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. അധ്യാപകനായ ഷിനോ എം.സി മനുഷ്യാവകാശ ബോധവൽക്കരണ ക്ലാസ് എടുത്തു.