നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് 'അതിജീവനം' 2021 ഡിസംബർ 26 മുതൽ ജനുവരി 1 വരെ സ്കൂളിൽ നടക്കും. ക്യാമ്പിന് മുന്നോടിയായുള്ള സംഘാടക സമിതി യോഗവും, വളന്റിയർമാരുടെ രക്ഷിതാക്കളുടെ യോഗവും സ്കൂളിൽ ചേർന്നു. കൃഷി, സേവന സന്നദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകിയുള്ള ക്യാമ്പിൽ ഒറ്റപ്പെട്ടു പോയ വയോജനങ്ങൾക്കാശ്വാസമായി ഉദ്ബോധ് പദ്ധതി, സമദർശൻ - ലിംഗ സമത്വ ബോധവൽക്കരണം, ഗാന്ധി സ്മൃതി, സന്നദ്ധം - പ്രഥമ ശുശ്രൂഷാ പരീശീലനം, വ്യക്തിത്വ വികസന പരിശീലനം എന്നിവയും നടക്കുന്നതാണ്. സ്കൂൾ പ്രിൻസിപ്പാൾ കെ.പി ദാമോദരൻ കൺവീനറായും ബ്ലോക്ക് പഞ്ചായത്ത് അംഗം ജോഷി കണ്ടത്തിൽ ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ എം.പി, ഗ്രാമ പഞ്ചായത്ത് അംഗം സീനത്ത് സി.എച്ച്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി.വി നാരായണൻ, വൈസ് പ്രസിഡണ്ട് എ.ആർ അബ്ദുള്ള, മദർ പി.ടി.എ പ്രസിഡണ്ട് പി.ബി രാജശ്രീ, പ്രോഗ്രാം ഓഫീസർ രഞ്ജിനി കെ, അധ്യാപക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.