നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന വാർഷിക ക്യാമ്പ് സ്കൂളിൽ ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് കൃഷ്ണൻ കൊട്ടിലക്കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ രഞ്ജിനി കെ, മുൻ ഹെഡ്മാസ്റ്റർ ടി.പി പത്മനാഭൻ, സ്കൗട്ട് മാസ്റ്റർ ബാബു പുത്തൻപുരയിൽ പി, എം.പി.ടി.എ പ്രസിഡന്റ് റജീന എ.ഇ, സ്കൗട്ട് മാസ്റ്റർ മോഹനൻ കെ.വി, ഗൈഡ് ക്യാപ്റ്റൻ രശ്മി എ.വി എന്നിവർ സംസാരിച്ചു. അധ്യാപികയായ കൃഷ്ണപ്രിയ പി.കെ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഖദീജ കെ.പി, സിന്ധു രാജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.