*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

26 December 2022

NSS ക്യാമ്പ് ആരംഭിച്ചു

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'വെളിച്ചം 2022' ഫാത്തിമ യു.പി സ്കൂൾ കുടിയാൻമലയിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോഷി കണ്ടത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.നടുവിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ധന്യമോൾ, സാജു ജോസഫ്, പ്രിൻസിപ്പാൾ രഞ്ജിനി കെ, സംഘാടക സമിതി ചെയർമാൻ ജോയ് ജോൺ, ഫാത്തിമ യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ലൈല ഇ.ജെ, പി.ടി.എ പ്രസിഡന്റ് കൃഷ്ണൻ കൊട്ടിലക്കണ്ടി, എം പി ടി എ പ്രസിഡൻറ് റജീന എ.ഇ, അധ്യാപകനായ ഷിനോ എം.സി, പ്രോഗ്രാം ഓഫീസർ ദീപ എ.എം, യൂണിറ്റ് ലീഡർ ആർദ്ര കെ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് ക്യാമ്പ് സന്ദർശിച്ചു. ലഹരി വിരുദ്ധ പ്രചാരണ പരിപാടികളാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം. കൃഷി, സേവന സന്നദ്ധ പ്രവർത്തനങ്ങൾ, ഉജ്ജീവനം: ആത്മഹത്യ പ്രതിരോധ ബോധവൽക്കരണം, സ്നേഹ സന്ദർശനം, ഖരമാലിന്യ ബോധവൽക്കരണം, നേതൃത്വ പരിശീലനം, ഭാരതീയം: ശാസ്ത്രീയാഭിരുചി, മാനവികത, അന്വേഷണത്വര, ആശയ സംവാദം തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിൽ നടക്കും.